പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ വാകയാട് വീടിന് തീപിടിച്ചു. അശ്വതി നിവാസില്‍ ചന്ദ്രന്റെ വീട്ടില്‍ ഇന്നലെ ഉണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. പുലർച്ചെ 1.30 ഓടെയാണ് സംഭവം. പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുടമ ചന്ദ്രന് ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് നോക്കിയപ്പോഴാണ് പോര്‍ച്ചില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.
വേഗത്തില്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വീടിനുള്ളിലെ ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്റെ കട്ടിളയും വാതിലും ഭാഗികമായി കത്തിനശിച്ചു. വിവരം അറിഞ്ഞ് പൊലീസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി അധികൃതര്‍, പഞ്ചായത്ത്, വില്ലേജ് ഓഫീസ് പ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി. വൈദ്യുതി ലൈനുകള്‍ പരിശോധിച്ച് അപകട സാധ്യത ഒഴിവാക്കി.